Friday, February 12, 2010

Anarghanimisham

ബഷീര്‍ പറയുന്നു അനുഭവങ്ങളില്‍ പേന മുക്കി എഴുതാന്‍. ബഷീരിനങ്ങനെയൊക്കെ പറയാം. ചെറുപ്പത്തില്‍ വീട്‌ വിട്ടു പോയതാണ്. കാമുകന്‍, സൂഫി, ഫെല്ലോ. ഞാനാണെങ്കില്‍ ഇങ്ങനെ ഒഴുക്കന്‍ മട്ടില്‍ കോളേജിലും സ്കൂളിലും പോയി ജീവിക്കുന്നു. കൊല്ലം 2010. അനുഭവ മലിനീകരണം സംഭവിച്ചിരിക്കുന്നു. ജീവിതം യൌവനതീക്ഷ്ണവും ഹൃദയം പ്രണയസുരഭിലവുമായ ഈ അസുലഭ കാലഘട്ടത്തെ നിരാശ ബോധത്തോടെ വിരസമായ കാര്യങ്ങള്‍ ചെയ്തു കൊണ്ടാണ് ഞാന്‍ വിനിയോഗിക്കുന്നത്. ഒറ്റയ്ക്ക് കല്‍കട്ട നഗരത്തില്‍
നീയും ഞാനും എന്ന യഥാര്ത്യത്തില്‍ നിന്ന് നീ മാത്രം അവശേഷിക്കുന്നു. നീ മാത്രം. അതാണ് ബഷീറിന്റെ അനര്‍ഘനിമിഷം.
ഞാനും മറ്റു മനുഷ്യരും എന്ന സ്വപ്നത്തില്‍ നിന്ന് ഞാന്‍ മാത്രം അവശേഷിക്കുന്നു. അതാണ് ഇപ്പോള്‍ എന്റെ മനസ്സിലുള്ള അനര്‍ഘനിമിഷം.
ഒടുവില്‍ ഞാന്‍ മാത്രം അവശേഷിക്കുന്നു.

No comments:

Post a Comment