Saturday, February 13, 2010

Outstanding

നിങ്ങള്‍ സ്കൂളില്‍ പോയിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങളുടെ ഭാഗ്യം. ക്ലാഷിലെ പോള്‍ പറഞ്ഞു ഞാന്‍ എന്തെങ്കിലും പഠിച്ചിരുന്നെങ്കില്‍ ഞാന്‍ ഒരു ബാങ്ക് ക്ലെര്‍ക്കായേനെ എന്ന്. സ്കൂളില്‍ പോയിട്ടുള്ളവര്‍ക്ക് ഞാന്‍ ഇനി പറയാന്‍ പോകുന്നവരെ പറ്റി അറിയാം.




ചില മനുഷ്യരുടെ അടുത്ത് നിങ്ങള്‍ വെറുതെ പോയി സദാശിവന്‍ മാഷോ, ഭവത്രാതന്‍ മാഷോ, 'എ' മാഷോ, 'ബി' മാഷോ, നാളെ ഇന്നത്‌ ചെയ്യാന്‍ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും ചിലപ്പോള്‍ പറഞ്ഞിട്ടുണ്ടാവുമെങ്കിലും parayathirikkanum sadhyathyundu, രണ്ടു സാദ്ധ്യതകള്‍ ഒരുമിച്ചു വരാനും സാധ്യതയുണ്ട് എന്നാണ് ഇപ്പോള്‍ തത്കാലം പറയാന്‍ വിചാരിക്കുന്നത് എന്ന് പറയും. ഇവരുടെ മൂക്കിനിട്ട് ഒരു ഇടി കൊടുക്കാനുള്ള മ്ര്‍ഗീയമായ ത്വര അടക്കി കൊണ്ട് നിങ്ങള്‍ അടുത്തിരിക്കുന്ന കുട്ടിയോട് ഈ ചോദ്യം ചോദിക്കും. അവരാണെങ്കില്‍ പല ലോകകാര്യങ്ങളെ കുറിച്ചുള്ള അവരുടെ വിദഗ്ധാഭിപ്രായം നിങ്ങളെ പറഞ്ഞു കേള്‍പ്പിച്ചതിന് ശേഷം, നിങ്ങള്‍ ചോദിച്ചത് തന്നെ തിരിച്ചു ചോദിക്കും, നിങ്ങള്‍ ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയതിനു ഒരാഴ്ച മുഖം കനപ്പിച്ചു നടക്കുകയും cheyyum. മൂന്നാമത്തെ സെറ്റ് ഗോപാലകൃഷ്ണന്‍ മാഷ് അങ്ങനെ പറഞ്ഞിട്ടിലെന്നു മാത്രമല്ല,മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല എന്ന് തറപ്പിച്ചു പറയും, വീണ്ടും ചോദിച്ചാല്‍ നിങ്ങളോട് ധെശ്യപെടുകയും ചെയ്യും. ഈ വാക്ക് വിശ്വസിച്ചു കണക്കു ചെയ്യാതെ പോകുന്ന നിങ്ങളെ മാഷ് ചെവിക്കു പിടിച്ചു 'outstanding' ആക്കുകയും ചെയ്യും. അപ്പോള്‍ ചതിയന്മാരും, കഴുതകളും, സര്‍വോപരി കള്ളന്മാരുമായ ഈ മൂന്നു തരക്കാരും ക്ലാസ്സില്‍ ഞെളിഞ്ഞിരുന്നു നിങ്ങളെ നോക്കി ചിരിക്കുന്നുണ്ടാവും.
Abhimanyu parayunnathu: ee vaka kaaryathil oruthaneyum vishwasickaruthu. ennu paranjal kanakku cheyyanamennalla. cheyyathe poyi assembly samayathu copy adichal mathi.

2 comments:

  1. ee bloggerinu thonnumbo mathrame ithu malayalam aakkullu. illatha samayathu athu pole thanne varum. aa varamozhi download cheyyan ee kazhutha computer sammathikkunilla.

    ReplyDelete
  2. ഹഹഹ, കൊള്ളാം വരമൊഴിയേക്കാളും നല്ലത് സ്വനലേഖയാണ് എന്നാണ് എന്റെ അഭിപ്രായം, തീക്കുറുക്കനില്‍ സ്വനലേഖ ആഡോണ്‍ ഇന്സ്റ്റാള്‍ ചെയ്താല്‍ പിന്നെ എവിടേം മലയാളം എഴുതാം, അല്ലേല്‍ എഴുതാന്‍ പറ്റുന്നിടത്തെഴുതി ctrl c+ ctrl v ചെയ്യ് സുഹൃത്തേ

    ReplyDelete