Sunday, April 10, 2011
തോമസ് ചാക്കോ മരിച്ചു. വകതിരിവ് പഠിക്കാനുള്ള പ്രായം ആകുന്നതിനു മുന്‍പേ. നീലിമയേറിയ കണ്ണുകളുണ്ടായിരുന്ന, ആരെയും വെല്ലുവിളിക്കുന്ന സ്വഭാവം ഉണ്ടായിരുന്ന നമ്മുടെ പാവം തോമസ് ചാക്കോ. പൂച്ചയായി ജനിച്ചിട്ടും ചിലപ്പോള്‍ ആനയെപോലെയും, ചിലപ്പോള്‍ മനുഷ്യനെ പോലെയും, ചിലപ്പോള്‍ മുയലിനെ പോലെയും അവനിഷ്ടമുള്ളത് എല്ലാം ആയി നടന്നവന്‍ . അവന്റെ ആത്മാവിനു ആകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നീലിമയേറിയ നിറമായിരിക്കും. ഇന്നത്തെ ആകാശത്തില്‍ നീല നക്ഷത്രമായി തെളിയുന്ന തോമസ് ചാക്കോ, നീ ഭുമിയില്‍ വന്നതിനു ഒരായിരം നന്ദി.
Tuesday, April 27, 2010
Beatles
എല്ലാവര്ക്കും ബീടില്സിന്റെ മെക്കിട്ടു കയറാന്‍ എന്തൊരു ഉത്സാഹം. അവര് നല്ല ഒരു ബാന്‍ഡ് ആയിരുന്നു. കുറെ പേര്‍ക്ക് തലയ്ക്കു വട്ടു പിടിച്ചു അവരുടെ പിന്നാലെ കാറി നടന്നതിനു അവര് എന്ത് പിഴച്ചു? ലിവേര്പൂളില്‍ നിന്ന് വന്ന നാല് പിള്ളേര്. അവരെക്കാളും നല്ലത് ഇവരാണ്, അവര്‍ ഇങ്ങനത്തെ പാട്ട് എഴുതിയില്ല, അങ്ങനത്തെ സിനിമ ഉണ്ടാക്കിയില്ല. അതെ, താന്‍ ആണല്ലോ അവര്‍ക്ക് ഇതൊക്കെ ചെയ്യാന്‍ കാശു കൊടുത്തു നിര്ത്യിരുക്കുന്നത്. അവര്‍ക്ക് പറ്റിയത് അവര്‍ ചെയ്തു. കുറെ ബോറന്മാര്‍ അവരുടെ ഫാന്സനെന്നും പറഞ്ഞു അവരുടെ മാനം കളയാന്‍ ഇവിടെ നടക്കുന്നുണ്ട്, അതൊക്കെ പോട്ടെ, ജോണ്‍ പറഞ്ഞിട്ടുണ്ട്, മ്യൂസിക് ഈസ് everybody's possession. എന്റെ അഭിപ്രായത്തില്‍ അവരാണ് ലോകത്തിലെ ഏറ്റവും നല്ല ബാന്‍ഡ്. അവര്‍ ആരും അറിയാത്ത ഒരു ഇന്ടി ബാന്‍ഡ് ആയിരുന്നാലും ശരി. ആ ജോണ്‍ ലെന്നന്‍ ആ കണ്ണടയും വെച്ച് നിലത്തിരുന്നു ആ ഗിതാര്‍ വായിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ.
ബീറ്റില്‍സ് എന്താ പറയുന്നത് എന്ന് മനസ്സിലാക്കാനേ സെന്സിബിളിടിയും മറ്റു പല സംഭവങ്ങളും കയ്യില്‍ വേണം.
Because the world is round it turns me on,
Because the sky is blue it makes me cry.
ദയവു ചെയ്തു അവരെ അനലൈസ് ചെയ്യുന്നത് നിര്‍ത്തുമോ? പാട്ട് കേട്ട് ചുമ്മാതിരി. പോയി വല്ല നല്ല കാര്യം ചെയ്യ് അല്ലെങ്കി. അല്ലാതെ ഇത് ഒരു മാതിരി ചുമ്മാ. (ഒരു റെക്കോര്‍ഡ് തിരിച്ചിട്ടാല്‍ ഒരു രഹസ്യം ഉണ്ട് എന്ന് പറഞ്ഞു വരുന്നവന് ഫ്രീ ആയി രണ്ടു ഇടി ഞാന്‍ പെര്സനലായി വന്നു തരും. ഒരു രഹസ്യക്കാരന്‍. പിന്നെ ബീറ്റില്‍സ് അന്യഗൃഹജീവികള്‍ aayirunnu എന്നായിരിക്കും. പോല്‍ ചത്ത് പോയി യേശു പോലെ ഉയിര്‍ത്തെഴുന്നേറ്റു വന്നത് ആണെന്ന് പണ്ടേ സെക്രെറ്റ് മെസ്സേജ് ഉണ്ടായിരുന്നല്ലോ. ഇവനൊന്നും വേറെ പണി ഇല്ലേ?ഈ തിരിച്ചും മറിച്ചും ഇടുന്ന സമയം ആ പറമ്പില്‍ പോയി രണ്ടു മാവ് വെച്ച് കൂടെ? പരിസ്ഥിതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നു ഞാന്‍ പറഞ്ഞിട്ട് വേണ്ടല്ലോ അറിയാന്‍?)
നാട്ടില്‍ പോയി ശരിക്കും മാവ് വെക്കണം. തൃശ്ശൂരില്‍ മീലി ബഗ് അറ്റാക്ക്! കുറെ മരം പോയി വീട്ടിലെ. :(

Saturday, February 13, 2010
Outstanding
നിങ്ങള്‍ സ്കൂളില്‍ പോയിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങളുടെ ഭാഗ്യം. ക്ലാഷിലെ പോള്‍ പറഞ്ഞു ഞാന്‍ എന്തെങ്കിലും പഠിച്ചിരുന്നെങ്കില്‍ ഞാന്‍ ഒരു ബാങ്ക് ക്ലെര്‍ക്കായേനെ എന്ന്. സ്കൂളില്‍ പോയിട്ടുള്ളവര്‍ക്ക് ഞാന്‍ ഇനി പറയാന്‍ പോകുന്നവരെ പറ്റി അറിയാം.
ചില മനുഷ്യരുടെ അടുത്ത് നിങ്ങള്‍ വെറുതെ പോയി സദാശിവന്‍ മാഷോ, ഭവത്രാതന്‍ മാഷോ, 'എ' മാഷോ, 'ബി' മാഷോ, നാളെ ഇന്നത് ചെയ്യാന്‍ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും ചിലപ്പോള്‍ പറഞ്ഞിട്ടുണ്ടാവുമെങ്കിലും parayathirikkanum sadhyathyundu, രണ്ടു സാദ്ധ്യതകള്‍ ഒരുമിച്ചു വരാനും സാധ്യതയുണ്ട് എന്നാണ് ഇപ്പോള്‍ തത്കാലം പറയാന്‍ വിചാരിക്കുന്നത് എന്ന് പറയും. ഇവരുടെ മൂക്കിനിട്ട് ഒരു ഇടി കൊടുക്കാനുള്ള മ്ര്‍ഗീയമായ ത്വര അടക്കി കൊണ്ട് നിങ്ങള്‍ അടുത്തിരിക്കുന്ന കുട്ടിയോട് ഈ ചോദ്യം ചോദിക്കും. അവരാണെങ്കില്‍ പല ലോകകാര്യങ്ങളെ കുറിച്ചുള്ള അവരുടെ വിദഗ്ധാഭിപ്രായം നിങ്ങളെ പറഞ്ഞു കേള്‍പ്പിച്ചതിന് ശേഷം, നിങ്ങള്‍ ചോദിച്ചത് തന്നെ തിരിച്ചു ചോദിക്കും, നിങ്ങള്‍ ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയതിനു ഒരാഴ്ച മുഖം കനപ്പിച്ചു നടക്കുകയും cheyyum. മൂന്നാമത്തെ സെറ്റ് ഗോപാലകൃഷ്ണന്‍ മാഷ് അങ്ങനെ പറഞ്ഞിട്ടിലെന്നു മാത്രമല്ല,മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല എന്ന് തറപ്പിച്ചു പറയും, വീണ്ടും ചോദിച്ചാല്‍ നിങ്ങളോട് ധെശ്യപെടുകയും ചെയ്യും. ഈ വാക്ക് വിശ്വസിച്ചു കണക്കു ചെയ്യാതെ പോകുന്ന നിങ്ങളെ മാഷ് ചെവിക്കു പിടിച്ചു 'outstanding' ആക്കുകയും ചെയ്യും. അപ്പോള്‍ ചതിയന്മാരും, കഴുതകളും, സര്‍വോപരി കള്ളന്മാരുമായ ഈ മൂന്നു തരക്കാരും ക്ലാസ്സില്‍ ഞെളിഞ്ഞിരുന്നു നിങ്ങളെ നോക്കി ചിരിക്കുന്നുണ്ടാവും.
Abhimanyu parayunnathu: ee vaka kaaryathil oruthaneyum vishwasickaruthu. ennu paranjal kanakku cheyyanamennalla. cheyyathe poyi assembly samayathu copy adichal mathi.

Jaada
ഈ ഗൂഗിള്‍ വലിയ ജാഡയ്ക്ക് മലയാളം ബ്ലോഗ് എന്നൊക്കെ പറഞ്ഞിട്ട് കണ്ടാലും മതി. ഒരു മാതിരി പിള്ളേര് എഴുതുന്ന പോലെ.
Friday, February 12, 2010
Anarghanimisham
ബഷീര്‍ പറയുന്നു അനുഭവങ്ങളില്‍ പേന മുക്കി എഴുതാന്‍. ബഷീരിനങ്ങനെയൊക്കെ പറയാം. ചെറുപ്പത്തില്‍ വീട് വിട്ടു പോയതാണ്. കാമുകന്‍, സൂഫി, ഫെല്ലോ. ഞാനാണെങ്കില്‍ ഇങ്ങനെ ഒഴുക്കന്‍ മട്ടില്‍ കോളേജിലും സ്കൂളിലും പോയി ജീവിക്കുന്നു. കൊല്ലം 2010. അനുഭവ മലിനീകരണം സംഭവിച്ചിരിക്കുന്നു. ജീവിതം യൌവനതീക്ഷ്ണവും ഹൃദയം പ്രണയസുരഭിലവുമായ ഈ അസുലഭ കാലഘട്ടത്തെ നിരാശ ബോധത്തോടെ വിരസമായ കാര്യങ്ങള്‍ ചെയ്തു കൊണ്ടാണ് ഞാന്‍ വിനിയോഗിക്കുന്നത്. ഒറ്റയ്ക്ക് കല്‍കട്ട നഗരത്തില്‍
നീയും ഞാനും എന്ന യഥാര്ത്യത്തില്‍ നിന്ന് നീ മാത്രം അവശേഷിക്കുന്നു. നീ മാത്രം. അതാണ് ബഷീറിന്റെ അനര്‍ഘനിമിഷം.
ഞാനും മറ്റു മനുഷ്യരും എന്ന സ്വപ്നത്തില്‍ നിന്ന് ഞാന്‍ മാത്രം അവശേഷിക്കുന്നു. അതാണ് ഇപ്പോള്‍ എന്റെ മനസ്സിലുള്ള അനര്‍ഘനിമിഷം.
ഒടുവില്‍ ഞാന്‍ മാത്രം അവശേഷിക്കുന്നു.

Subscribe to:
Posts (Atom)