Sunday, April 10, 2011
തോമസ് ചാക്കോ മരിച്ചു. വകതിരിവ് പഠിക്കാനുള്ള പ്രായം ആകുന്നതിനു മുന്‍പേ. നീലിമയേറിയ കണ്ണുകളുണ്ടായിരുന്ന, ആരെയും വെല്ലുവിളിക്കുന്ന സ്വഭാവം ഉണ്ടായിരുന്ന നമ്മുടെ പാവം തോമസ് ചാക്കോ. പൂച്ചയായി ജനിച്ചിട്ടും ചിലപ്പോള്‍ ആനയെപോലെയും, ചിലപ്പോള്‍ മനുഷ്യനെ പോലെയും, ചിലപ്പോള്‍ മുയലിനെ പോലെയും അവനിഷ്ടമുള്ളത് എല്ലാം ആയി നടന്നവന് . അവന്റെ ആത്മാവിനു ആകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നീലിമയേറിയ നിറമായിരിക്കും. ഇന്നത്തെ ആകാശത്തില്‍ നീല നക്ഷത്രമായി തെളിയുന്ന തോമസ് ചാക്കോ, നീ ഭുമിയില്‍ വന്നതിനു ഒരായിരം നന്ദി.
Subscribe to:
Post Comments (Atom)
എനിക്കിപ്പറഞ്ഞയാളെ അറിയാന്‍പാടില്ല, പക്ഷെ ഈ ഓണം കേറാമൂലയില്‍ നിന്നും ഒരു മലയാളം ബ്ലോഗറെ കണ്ടതില്‍ സന്തോഷമുണ്ട് , plz contact me on praveeniiser@gmail.com
ReplyDelete