എല്ലാവര്ക്കും ബീടില്സിന്റെ മെക്കിട്ടു കയറാന്‍ എന്തൊരു ഉത്സാഹം. അവര് നല്ല ഒരു ബാന്‍ഡ് ആയിരുന്നു. കുറെ പേര്‍ക്ക് തലയ്ക്കു വട്ടു പിടിച്ചു അവരുടെ പിന്നാലെ കാറി നടന്നതിനു അവര് എന്ത് പിഴച്ചു? ലിവേര്പൂളില്‍ നിന്ന് വന്ന നാല് പിള്ളേര്. അവരെക്കാളും നല്ലത് ഇവരാണ്, അവര്‍ ഇങ്ങനത്തെ പാട്ട് എഴുതിയില്ല, അങ്ങനത്തെ സിനിമ ഉണ്ടാക്കിയില്ല. അതെ, താന്‍ ആണല്ലോ അവര്‍ക്ക് ഇതൊക്കെ ചെയ്യാന്‍ കാശു കൊടുത്തു നിര്ത്യിരുക്കുന്നത്. അവര്‍ക്ക് പറ്റിയത് അവര്‍ ചെയ്തു. കുറെ ബോറന്മാര്‍ അവരുടെ ഫാന്സനെന്നും പറഞ്ഞു അവരുടെ മാനം കളയാന്‍ ഇവിടെ നടക്കുന്നുണ്ട്, അതൊക്കെ പോട്ടെ, ജോണ്‍ പറഞ്ഞിട്ടുണ്ട്, മ്യൂസിക് ഈസ് everybody's possession. എന്റെ അഭിപ്രായത്തില്‍ അവരാണ് ലോകത്തിലെ ഏറ്റവും നല്ല ബാന്‍ഡ്. അവര്‍ ആരും അറിയാത്ത ഒരു ഇന്ടി ബാന്‍ഡ് ആയിരുന്നാലും ശരി. ആ ജോണ്‍ ലെന്നന്‍ ആ കണ്ണടയും വെച്ച് നിലത്തിരുന്നു ആ ഗിതാര്‍ വായിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ.
ബീറ്റില്‍സ് എന്താ പറയുന്നത് എന്ന് മനസ്സിലാക്കാനേ സെന്സിബിളിടിയും മറ്റു പല സംഭവങ്ങളും കയ്യില്‍ വേണം.
Because the world is round it turns me on,
Because the sky is blue it makes me cry.
ദയവു ചെയ്തു അവരെ അനലൈസ് ചെയ്യുന്നത് നിര്‍ത്തുമോ? പാട്ട് കേട്ട് ചുമ്മാതിരി. പോയി വല്ല നല്ല കാര്യം ചെയ്യ് അല്ലെങ്കി. അല്ലാതെ ഇത് ഒരു മാതിരി ചുമ്മാ. (ഒരു റെക്കോര്‍ഡ് തിരിച്ചിട്ടാല്‍ ഒരു രഹസ്യം ഉണ്ട് എന്ന് പറഞ്ഞു വരുന്നവന് ഫ്രീ ആയി രണ്ടു ഇടി ഞാന്‍ പെര്സനലായി വന്നു തരും. ഒരു രഹസ്യക്കാരന്‍. പിന്നെ ബീറ്റില്‍സ് അന്യഗൃഹജീവികള്‍ aayirunnu എന്നായിരിക്കും. പോല്‍ ചത്ത് പോയി യേശു പോലെ ഉയിര്‍ത്തെഴുന്നേറ്റു വന്നത് ആണെന്ന് പണ്ടേ സെക്രെറ്റ് മെസ്സേജ് ഉണ്ടായിരുന്നല്ലോ. ഇവനൊന്നും വേറെ പണി ഇല്ലേ?ഈ തിരിച്ചും മറിച്ചും ഇടുന്ന സമയം ആ പറമ്പില്‍ പോയി രണ്ടു മാവ് വെച്ച് കൂടെ? പരിസ്ഥിതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നു ഞാന്‍ പറഞ്ഞിട്ട് വേണ്ടല്ലോ അറിയാന്‍?)
നാട്ടില്‍ പോയി ശരിക്കും മാവ് വെക്കണം. തൃശ്ശൂരില്‍ മീലി ബഗ് അറ്റാക്ക്! കുറെ മരം പോയി വീട്ടിലെ. :(
Subscribe to:
Post Comments (Atom)
No comments:
Post a Comment